
മയക്കുമരുന്ന് കൊല്ലുന്ന മനുഷ്യബുദ്ധി
About this episode
മയക്കുമരുന്നിൻ്റെ ചെറിയ അളവിലുള്ള ഉപയോഗം പോലും തലച്ചോറിലും ശരീരത്തിലും വരുത്തുന്ന മാറ്റങ്ങൾ ചെറുതല്ല. കുട്ടികളിലെയും മുതിർന്നവരിലെയും ലഹരി ഉപയോഗം, വ്യക്തിതലത്തിലും സാമൂഹിക തലത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്? ലഹരി പ്രയോഗം കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങൾ ചികിത്സിച്ച് മാറ്റാൻ പറ്റുന്നതാണോ? വ്യക്തി മാത്രം വിചാരിച്ചാൽ മറികടക്കാവുന്ന ഒന്നാണോ ലഹരിയുടെ ആഘാതങ്ങൾ? യൂണിവേഴ്സിറ്റി ഓഫ് മെൽബണിലെ സൈക്യാട്രി, ക്ലിനിക്കൽ അസോസിയറ്റ് പ്രൊഫസർ ഡോ. ആൽബി ഏലിയാസ് ലഹരി വസ്തുക്കളുടെ ഉപയോഗത്തിൻ്റെ ശാസ്‌ത്രീയ വശങ്ങൾ സംസാരിക്കുന്നു.
More from Truecopy THINK - Malayalam Podcasts
മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടർന്ന്, മാധ്യമം ദിനപത്രത്തിലെ ജീവനക്കാർ എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്. ഒരു ദിനപത്രത്തിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും സമരം എന്നത…
ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഫിഷ് മാർക്കറ്റായ SeaToHome-ലൂടെ FreshToHome-ന്റെ സഹസ്ഥാപകനായി മാറിയ മാത്യു ജോസഫിന്റെ സംരംഭകയാത്രയെക്കുറിച്ച് അദ്ദേഹം തന്നെ തുറന്നുപറയുകയാണ് ഈ സംഭാഷണത്തിൽ. സാമ്പത്തിക പ്രതിസന്…
ജീവിതത്തിലും വ്യവസ്ഥകളിലും എവിടെയാണ് നമ്മൾ ജനാധിപത്യം പ്രാക്ടീസ് ചെയ്തിട്ടുള്ളത്? അങ്ങനെ നോക്കുമ്പോൾ സോഷ്യൽ മീഡിയ ഒരു ജനാധിപത്യ ഇടമായി എങ്ങനെയാണ് നമുക്ക് പ്രതീക്ഷിക്കാനാവുക? - ഡോ. എ.കെ. ജയശ്രീ
കാശ് കൊടുത്ത് തിയേറ്ററിനുള്ളതിൽ പേടിച്ചിരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് എന്താണ്? അബോധതലത്തിലെ കള്ളികളൊന്നിൽ പതുങ്ങിയിരുന്ന് നമ്മോടൊപ്പം നാമറിയാതെ സഞ്ചരിക്കുന്ന ഫോക് ഹൊറർ സിനിമകളുടെ ആഖ്യാനതന്ത്രങ്ങ…
ഒരു ശാസ്ത്രീയ പഠനത്തിന്റെയും പിൻബലമില്ലാതെ, തിടുക്കത്തിൽ E20 എന്ന ഇന്ധനനയം നടപ്പാക്കുന്നതിനു പുറകിലുള്ള കേന്ദ്ര സർക്കാറിന്റെ താൽപര്യങ്ങൾ എന്താണ്? ഭക്ഷ്യധാന്യങ്ങളും വെള്ളവും മണ്ണും അപഹരിച്ച്, കൊട്ടിഘോഷ…