
'മാധ്യമം' പത്രം നിലനിൽക്കാനാണ് ഞങ്ങളുടെ സമരം...
About this episode
മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടർന്ന്, മാധ്യമം ദിനപത്രത്തിലെ ജീവനക്കാർ എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്. ഒരു ദിനപത്രത്തിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും സമരം എന്നതിനപ്പുറത്ത്, കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന തൊഴിലാളിവിരുദ്ധ ലേബർ കോഡുകളുടെ കൂടി പശ്ചാത്തലത്തിൽ വേണം ഈ പ്രതിരോധത്തെ മനസ്സിലാക്കാൻ. എത്രമാത്രം അനീതി നിറഞ്ഞ തൊഴിലാളിവിരുദ്ധ നിലപാടുകളാണ് മാധ്യമം മാനേജ്മെൻറ് നടപ്പാക്കുന്നതെന്നും അതിനെ ന്യായീകരിച്ചും സമരം ചെയ്യുന്നവരെ അധിക്ഷേപിച്ചും സോഷ്യൽ മീഡിയയിൽ സൈബർ ഗുണ്ടകൾ നടത്തുന്ന പ്രചാരണങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് മാധ്യമത്തിലെ മാധ്യമപ്രവർത്തക വി.പി. റജീനയും മാധ്യമം ജേർണലിസ്റ്റ്സ് യൂണിയൻ സെക്രട്ടറി മുഹമ്മദ് സുൽഹഫും.
More from Truecopy THINK - Malayalam Podcasts
ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഫിഷ് മാർക്കറ്റായ SeaToHome-ലൂടെ FreshToHome-ന്റെ സഹസ്ഥാപകനായി മാറിയ മാത്യു ജോസഫിന്റെ സംരംഭകയാത്രയെക്കുറിച്ച് അദ്ദേഹം തന്നെ തുറന്നുപറയുകയാണ് ഈ സംഭാഷണത്തിൽ. സാമ്പത്തിക പ്രതിസന്…
ജീവിതത്തിലും വ്യവസ്ഥകളിലും എവിടെയാണ് നമ്മൾ ജനാധിപത്യം പ്രാക്ടീസ് ചെയ്തിട്ടുള്ളത്? അങ്ങനെ നോക്കുമ്പോൾ സോഷ്യൽ മീഡിയ ഒരു ജനാധിപത്യ ഇടമായി എങ്ങനെയാണ് നമുക്ക് പ്രതീക്ഷിക്കാനാവുക? - ഡോ. എ.കെ. ജയശ്രീ
കാശ് കൊടുത്ത് തിയേറ്ററിനുള്ളതിൽ പേടിച്ചിരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് എന്താണ്? അബോധതലത്തിലെ കള്ളികളൊന്നിൽ പതുങ്ങിയിരുന്ന് നമ്മോടൊപ്പം നാമറിയാതെ സഞ്ചരിക്കുന്ന ഫോക് ഹൊറർ സിനിമകളുടെ ആഖ്യാനതന്ത്രങ്ങ…
ഒരു ശാസ്ത്രീയ പഠനത്തിന്റെയും പിൻബലമില്ലാതെ, തിടുക്കത്തിൽ E20 എന്ന ഇന്ധനനയം നടപ്പാക്കുന്നതിനു പുറകിലുള്ള കേന്ദ്ര സർക്കാറിന്റെ താൽപര്യങ്ങൾ എന്താണ്? ഭക്ഷ്യധാന്യങ്ങളും വെള്ളവും മണ്ണും അപഹരിച്ച്, കൊട്ടിഘോഷ…
ഇന്ത്യൻ ശിക്ഷാനിയമത്തിലെ വഞ്ചനയുമായി ബന്ധപ്പെട്ട വകുപ്പാണ് 420. ദേശീയ നേട്ടമെന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന E20 നയം, അടിസ്ഥാന ജനവിഭാഗങ്ങൾക്ക് 420 ആകുന്നുണ്ടോ? എഥനോൾ വഴി എണ്ണക്കമ്പനികൾ അമിതമായി നേട്ട…