Truecopy THINK - Malayalam Podcasts
രോഗി എന്ന നിലയിൽ ഒരു ഡോക്ടറുടെ അതിജീവന കഥ

രോഗി എന്ന നിലയിൽ ഒരു ഡോക്ടറുടെ അതിജീവന കഥ

Truecopy THINK - Malayalam Podcasts

1:03:22

About this episode

ഒരു തിങ്കളാഴ്ച വൈകുന്നേരം. രോഗിയെ പരിശോധിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഡോക്ടർക്ക് സഹിക്കാനാവാത്ത കാൽ വേദന. അടുത്ത ദിവസങ്ങളിൽ ഡോക്ടർക്ക് കടുത്ത രക്താർബുദമാണെന്ന് സ്ഥിരീകരിക്കപ്പെടുന്നു. പ്രശസ്തനായ കാർഡിയോളജിസ്റ്റ് ഡോ. ദീപക് തെക്കൂട്ടിൻ്റെ ജീവിതം പിന്നീട് മാറിമറയുകയാണ്. ഡോക്ടറുടെ വൈറ്റ് കോട്ടിൽ നിന്നും ഹോസ്പിറ്റൽ ഗൗണിലേക്ക് പെട്ടെന്നൊരു റോൾ റിവേഴ്സൽ.ഡോ. ദീപക് എഴുതിയ അതിജീവനത്തിൻ്റെ കഥ, Silk and Clay, ക്രിയേറ്റീവ് നോൺ ഫിക്ഷനിലെ ശ്രദ്ധേയമായ പുസ്തകമായി ചർച്ച ചെയ്യപ്പെടുകയാണിപ്പോൾ. തൃശൂരിൽ നിന്നും ലണ്ടനും സ്കോട്ട്ലൻഡും താണ്ടി ഒടുവിൽ ബ്രൂക്ക്ലിനിലെത്തിയ ഒരു ഡോക്ടറുടെ ജീവിതയാത്രകൾ. ട്രാൻസ്പ്ലാൻ്റിന്, ബോൺമാറോ മാച്ചിനു വേണ്ടിയുള്ള, ഒടുവിൽ തികച്ചും അന്യനും അപരിചിതനുമായ ഇറ്റലിക്കാരൻ ആൻഡ്രൂവിൽ എത്തിച്ചേർന്ന അന്വേഷണം. ഒരു സയൻ്റിസ്റ്റിൻ്റെ മരണാസന്ന ചിന്തകളിൽ കയറി വന്ന ആത്മീയ ചിന്തകളുടെ വൈരുധ്യങ്ങൾ. ഒരു കാൻസർ രോഗി, ഏകാന്ത നിമിഷങ്ങളിൽ അനുഭവിക്കുന്ന ട്രോമയുടെ കഠിനാനുഭവങ്ങൾ, സ്വപ്നങ്ങൾ. ന്യു യോർക്കിലെ Maimonides Medical Center ലെ പ്രശസ്തനായ ഇൻ്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ആയ ഡോ. ദീപക്ക് തെക്കൂട്ടുമായി കമൽറാം സജീവ് സംസാരിക്കുന്നു. രണ്ടു ഭാഗങ്ങളിലായുള്ള ഈ അഭിമുഖം ഒരേ സമയം ഡോക്ടറും രോഗിയുമായിരിക്കുമ്പോഴുള്ള മനഷ്യാവസ്ഥയിലേക്കുള്ള സങ്കീർണമായ ഒരന്വേഷണം കൂടിയാണ്.


More from Truecopy THINK - Malayalam Podcasts

മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുട‍ർന്ന്, മാധ്യമം ദിനപത്രത്തിലെ ജീവനക്കാർ എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്. ഒരു ദിനപത്രത്തിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും സമരം എന്നത…

48m

ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഫിഷ് മാർക്കറ്റായ SeaToHome-ലൂടെ FreshToHome-ന്റെ സഹസ്ഥാപകനായി മാറിയ മാത്യു ജോസഫിന്റെ സംരംഭകയാത്രയെക്കുറിച്ച് അദ്ദേഹം തന്നെ തുറന്നുപറയുകയാണ് ഈ സംഭാഷണത്തിൽ. സാമ്പത്തിക പ്രതിസന്…

1h 13m

ജീവിതത്തിലും വ്യവസ്ഥകളിലും എവിടെയാണ് നമ്മൾ ജനാധിപത്യം പ്രാക്ടീസ് ചെയ്തിട്ടുള്ളത്? അങ്ങനെ നോക്കുമ്പോൾ സോഷ്യൽ മീഡിയ ഒരു ജനാധിപത്യ ഇടമായി എങ്ങനെയാണ് നമുക്ക് പ്രതീക്ഷിക്കാനാവുക? - ഡോ. എ.കെ. ജയശ്രീ

13m

കാശ് ​കൊടുത്ത് തിയേറ്ററിനുള്ളതിൽ പേടിച്ചിരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് എന്താണ്? അബോധതലത്തിലെ കള്ളികളൊന്നിൽ പതുങ്ങിയിരുന്ന് നമ്മോടൊപ്പം നാമറിയാതെ സഞ്ചരിക്കുന്ന ഫോക് ഹൊറർ സിനിമകളുടെ ആഖ്യാനതന്ത്രങ്ങ…

33m

ഒരു ശാസ്ത്രീയ പഠനത്തിന്റെയും പിൻബലമില്ലാതെ, തിടുക്കത്തിൽ E20 എന്ന ഇന്ധനനയം നടപ്പാക്കുന്നതിനു പുറകിലുള്ള കേന്ദ്ര സർക്കാറിന്റെ താൽപര്യങ്ങൾ എന്താണ്? ഭക്ഷ്യധാന്യങ്ങളും വെള്ളവും മണ്ണും അപഹരിച്ച്, കൊട്ടിഘോഷ…

43m