
ശ്രുതി തെറ്റാതെ പാടാനറിയുന്ന Actor Vijay; കൂടെപ്പാടുന്ന അമ്മ ശോഭ
About this episode
ഒരു ദിവസം സ്റ്റുഡിയോവിൽ നിന്ന് വന്ന വിജയ് അമ്മയോട് പറഞ്ഞു: ""അമ്മാ. ഞാനിന്ന് സിനിമയിൽ ഒരു പാട്ട് പാടി. ബാക്കി പാടാൻ അമ്മയോട് വേഗം ചെല്ലാൻ അപ്പാ പറഞ്ഞു ''.
അതൊരു "പെപ്പി' ഡ്യുവറ്റ് ആയിരുന്നു. "ദൊഡ്ഢബെട്ട റോഡ് മേലെ മുട്ടപൊറോട്ടാ....നീ തൊട്ട് കൂട്ട ചിക്കൻ തരട്ടാ...'"വിഷ്ണു'വിൽ വിജയും സാങ്ങ്വിയും ആടിത്തകർത്ത ആ "ഗാനാ'പാട്ട് തമിഴകത്തെ ചെറുപ്പക്കാർ ഏറ്റെടുത്തു. പിൽക്കാലത്ത് വിജയ് പടങ്ങളുടെ അവിഭാജ്യഘടകമായി മാറിയ "കുത്ത്'പാട്ടുകളുടെ തുടക്കങ്ങളിലൊന്ന്.അമ്മയും മകനും ചേർന്ന് പാടുന്നൊരു ഡ്യുവറ്റ് ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ അതാദ്യമാവും. പിന്നെയും പല പല വിജയ് പടങ്ങളിൽ അമ്മ പാടി. എല്ലാം ഡപ്പാംകൂത്ത് പാട്ടുകൾ തന്നെ.
പക്ഷേ, രണ്ടു വരി പാടാൻ അഭിമുഖങ്ങളിൽ ആരെങ്കിലും ആവശ്യപ്പെട്ടാൽ ശോഭ ഇന്നും ആ പഴയ മൈലാപ്പൂർ മാമിയാകും. എന്നിട്ടൊരു കീർത്തനം പാടും. എന്നിട്ട്, ദൈവമേ, ശ്രുതി തെറ്റിയോ, ഗുരു എന്ത് വിചാരിക്കും എന്ന് ആകുലപ്പെടും. ഇരുപതു വർഷത്തോളമായി മുടങ്ങാതെ കർണ്ണാടക സംഗീതം പഠിക്കുന്നുണ്ട് ശോഭ.
വിജയ്യുടെയും അമ്മ ശോഭയുടെയും പാട്ടു ജീവിതത്തെക്കുറിച്ച് സോമപ്രസാദ്.
More from Truecopy THINK - Malayalam Podcasts
മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടർന്ന്, മാധ്യമം ദിനപത്രത്തിലെ ജീവനക്കാർ എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്. ഒരു ദിനപത്രത്തിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും സമരം എന്നത…
ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഫിഷ് മാർക്കറ്റായ SeaToHome-ലൂടെ FreshToHome-ന്റെ സഹസ്ഥാപകനായി മാറിയ മാത്യു ജോസഫിന്റെ സംരംഭകയാത്രയെക്കുറിച്ച് അദ്ദേഹം തന്നെ തുറന്നുപറയുകയാണ് ഈ സംഭാഷണത്തിൽ. സാമ്പത്തിക പ്രതിസന്…
ജീവിതത്തിലും വ്യവസ്ഥകളിലും എവിടെയാണ് നമ്മൾ ജനാധിപത്യം പ്രാക്ടീസ് ചെയ്തിട്ടുള്ളത്? അങ്ങനെ നോക്കുമ്പോൾ സോഷ്യൽ മീഡിയ ഒരു ജനാധിപത്യ ഇടമായി എങ്ങനെയാണ് നമുക്ക് പ്രതീക്ഷിക്കാനാവുക? - ഡോ. എ.കെ. ജയശ്രീ
കാശ് കൊടുത്ത് തിയേറ്ററിനുള്ളതിൽ പേടിച്ചിരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് എന്താണ്? അബോധതലത്തിലെ കള്ളികളൊന്നിൽ പതുങ്ങിയിരുന്ന് നമ്മോടൊപ്പം നാമറിയാതെ സഞ്ചരിക്കുന്ന ഫോക് ഹൊറർ സിനിമകളുടെ ആഖ്യാനതന്ത്രങ്ങ…
ഒരു ശാസ്ത്രീയ പഠനത്തിന്റെയും പിൻബലമില്ലാതെ, തിടുക്കത്തിൽ E20 എന്ന ഇന്ധനനയം നടപ്പാക്കുന്നതിനു പുറകിലുള്ള കേന്ദ്ര സർക്കാറിന്റെ താൽപര്യങ്ങൾ എന്താണ്? ഭക്ഷ്യധാന്യങ്ങളും വെള്ളവും മണ്ണും അപഹരിച്ച്, കൊട്ടിഘോഷ…