Truecopy THINK - Malayalam Podcasts
ഫിദൽ കാസ്ട്രോ, വയസ് 100

ഫിദൽ കാസ്ട്രോ, വയസ് 100

Truecopy THINK - Malayalam Podcasts

18:46

About this episode

കേരളത്തിന്, ക്യൂബ മുകുന്ദൻ എന്നൊരു കഥാപാത്രത്തെ ഉണ്ടാക്കിത്തന്നു ശ്രീനിവാസൻ. ഇന്നും, ക്യൂബയെ നെഞ്ചിലേറ്റുന്ന മാസ് മനസ് കേരളത്തിലുണ്ട്. പുതിയ ക്യൂബയുടെ സ്രഷ്ടാക്കളിൽ സഖാവ് ചെയെപ്പോലെ പ്രധാനിയായ സഖാവ് ഫിദൽ കാസ്ട്രോയുടെ നൂറാം ജൻമദിനം നാളെയാണ്. വിപ്ലവത്തിൻ്റെ അമ്പതാം വാർഷികത്തിൽ അവിടെയെത്തിയ പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രന് അന്നേ സംശയമുണ്ടായിരുന്നു. ഈ സിസ്റ്റം തകരാൻ പോവുകയാണോ എന്ന്‌. എക്കാലത്തും വിപ്ലവ ക്യൂബയുടെ ശത്രുവായ അമേരിക്കയേക്കാൾ, സ്വന്തം സഖാക്കളെ സംശയിച്ച ഒരു കമ്യൂണിസ്റ്റ് പാർട്ടി ആയിരുന്നോ അവിടെ ഭരിച്ചത്? ബാറുകളിൽ മാത്രം ജനാധിപത്യം സംസാരിച്ച ഒരു ജനത എന്തിൻ്റെ സൂചനയായിരുന്നു? ആ ബാറുകളിൽ ഒന്നിൻ്റെ ലിഫ്റ്റ് ഓപ്പറേറ്റർ ആയ ക്യൂബൻ യുവതിയുടെ പേര് എങ്ങനെ ഇന്ദിര എന്നായി? ആരായിരുന്നു ക്യൂബൻ ജനതയ്ക്ക് ചെഗുവാര? കാസ്ട്രോയുടെ നൂറാം ജന്മദിനത്തിൽ ദിലീപും കമൽറാം സജീവും സംസാരിക്കുന്നു, ഒരു കേരള ആംഗിളിൽ.

More from Truecopy THINK - Malayalam Podcasts

യു.എസ് ഇടക്കാല ഇലക്ഷനിൽ ട്രംപിനെതിരായ വിധിയെഴുത്തിലെ പ്രധാന കാരണങ്ങളിൽ ഒന്ന് ഡേറ്റ സെന്ററുകൾക്കെതിരായ ജനരോഷമായിരുന്നു. ജലവും വൈദ്യുതിയും ഭൂമിയും കവർന്നെടുക്കുന്ന ഡേറ്റ സെന്ററുകൾ വലിയ ആശങ്കയാണുയർത്തുന്…

26m

ജവഹർലാൽ നെഹ്‌റുവിന്റെ വ്യക്തിത്വത്തിലെ വേണ്ടത്ര ചർച്ച ചെയ്യപ്പെടാത്ത ഒരു വശമാണ് അദ്ദേഹത്തിന് ഫോട്ടോഗ്രാഫിയിലുണ്ടായിരുന്ന താൽപ്പര്യം. ക്യാമറയ്ക്ക് മുന്നിൽ എങ്ങനെ ചിത്രീകരിക്കപ്പെടണമെന്നതിലും, തന്റെ ചിത…

40m

പെർഫ്യൂം ബിസിനസ്സ് എപ്പോഴും ആവശ്യക്കാരുള്ളതും നിരന്തരം അപ്ഡേറ്റ് ചെയ്യേണ്ടതും ലോകം മുഴുവൻ പടർന്നു കിടക്കുന്നതുമായ ഒന്നാണ്. മിറോസ് ഫ്രാഗ്രൻ്റ്സ് എന്ന ആ ബിസിനസ്സ് ബ്രാൻ്റിൻ്റെ വിജയ കഥ തുടരുകയാണ് കാപ്പിറ…

37m

മിറോസ് ഫ്രാഗ്രൻ്റ്സ്, മുഹമ്മദ് ഷഹദ് എന്ന കോഴിക്കോട്ടുകാരൻ തൻ്റെ ഓർമകളും ജീവിതവും മനോഹരമായ അനുപാതത്തിൽ കലർത്തിയുണ്ടാക്കിയെടുത്ത ഒരു പെർഫ്യൂം ബ്രാൻഡാണ്. കോവിഡ് കാലത്ത് ചെറിയ കുപ്പികളിൽ അത്തറ് നിറച്ച് തു…

47m

മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് ചിത്രങ്ങളിലൊന്നായ ലോഹിതദാസിന്റെ ‘ഭൂതക്കണ്ണാടിയിലെ സരോജിനി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ നടിയാണ് ശ്രീലക്ഷ്മി. മലയാള സിനിമയിലും ടെലിവി…

52m