# തൃശ്ശൂർ ഭാഷയിൽ സംസാരിക്കുന്ന ബോംബെക്കാരൻ ജോസ്

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published October 21, 2026 · Duration 2:22:18

- **Listen on Podistic:** https://podistic.com/episode/id-14022859
- **Audio:** https://anchor.fm/s/fd484df8/podcast/play/127776502/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-9-20%2Ff10b49f7-3e3e-3bd5-bff5-afdd9b0b6319.mp3 (audio/mpeg)

## About this episode

**പ**ഴയ ബോംബെയെക്കുറിച്ചും ഇപ്പോഴത്തെ മുംബൈയെക്കുറിച്ചും കുറേ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട് കെ. സി. ജോസ്. എം. എഫ്. ഹുസൈനേയും ദാവൂദ് ഇബ്രാഹിമിനേയും കണ്ടിട്ടുള്ള ജോസേട്ടൻ. സബർബൻ ട്രെയിനുകൾ, ധാരാവി, അധോലോകം, വടാ പാവ്, ആൻ്റി ബാറുകൾ തുടങ്ങി മുംബൈലുള്ളതെല്ലാം ഈ നീണ്ട സംഭാഷണത്തിലുമുണ്ട്. 40 വർഷത്തിലേറെ മുംബൈയിൽ താമസിച്ച് ജോലി ചെയ്ത തൃശൂർ പ്രവാസി. ഇപ്പോൾ താമസം തൃശൂരാണെങ്കിലും മുംബൈലാണ് അദ്ദേഹത്തിൻ്റെ മനസ്സ്. ആ യാത്രയുടെയും പ്രവാസത്തിൻ്റെയും കഥപറയുകയാണ് ജോസേട്ടൻ. ഇത് ഭാഗം ഒന്ന്. വ്യക്തിചരിത്രം ദേശങ്ങളുടെ ചരിത്രമാവുന്ന കഥ പറച്ചിൽ. ഗ്രാൻ്റമസ്റ്റോറീസ് തുടരുന്നു.
