# ജനങ്ങൾ ഏറ്റെടുത്ത കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം സർക്കാർ ഏറ്റെടുക്കുമോ ?

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 20, 2026 · Duration 1:17:15

- **Listen on Podistic:** https://podistic.com/episode/id-12688696
- **Audio:** https://anchor.fm/s/fd484df8/podcast/play/124438540/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-7-19%2F2050f7e2-fa4c-3ca9-9435-adee932093b9.mp3 (audio/mpeg)

## About this episode

**കാ**ലാവസ്ഥാ മാറ്റങ്ങളോടുള്ള സർക്കാരുകളുടേയും സമൂഹത്തിൻ്റെയും വ്യക്തികളുടേയും സമീപനം അടിയന്തരമായി പുതുക്കിപ്പണിയേണ്ടതുണ്ട് എന്ന് പറയുകയാണ് കാലാവസ്ഥാ ശാസ്ത്രജ്ഞനായ പ്രൊ.എസ്. അഭിലാഷ്. കാലാവസ്ഥാ പ്രവചനത്തിന് തീരദേശ മേഖലയിലും പശ്ചിമഘട്ടത്തിലെ പല മേഖലകളിലും ഫലപ്രദമായി പ്രായോഗിച്ച് വിജയിച്ച മോഡലുകൾ പ്രൊഫ അഭിലാഷിൻ്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ പ്രവചന മോഡലുകളെ സംസ്ഥാനം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ആഗോള തലത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ ഉൾക്കൊണ്ട് വികസന നയങ്ങളിൽ ദീർഘവീക്ഷണത്തോടെയുള്ള മാറ്റങ്ങൾ വരുത്താൻ സർക്കാർ തയ്യാറാവണം. ഒപ്പം ജില്ലാ തലത്തിലും പഞ്ചായത്തു തലത്തിലുമുള്ള ആസൂത്രണങ്ങൾ നടക്കുകയും വേണം.
