# കടൽ മണൽ ഖനനം ഭരണകൂടത്തിന്റെ പങ്കു കച്ചവടമാണ് | ​ഡോ. കെ.വി.​ തോമസ്

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published February 27, 2025 · Duration 24:20

- **Listen on Podistic:** https://podistic.com/episode/id-10666054
- **Audio:** https://anchor.fm/s/fd484df8/podcast/play/99057023/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-1-26%2F951409a6-aee4-a119-978b-17b97199c37d.mp3 (audio/mpeg)

## About this episode

**കേ**ന്ദ്ര സർക്കാരിന്റെ നീല സമ്പത്ത് വ്യവസ്ഥ പദ്ധതിയുടെ ഭാഗമായി കേരള തീരത്തോട് ചേർന്ന കടലിലെ മണൽ ഖനനം ചെയ്യാനുള്ള തീരുമാനം തീരപ്രദേശത്തെയാകെ ആശങ്കയിലാഴ്ത്തുകയാണ്. ഫെബ്രുവരി 27-ന് സംസ്ഥാനവ്യാപകമായി തീരദേശ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിൽ അഞ്ചു സെക്ടറുകളിലായി 745 ദശലക്ഷം കടൽ മണൽ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ കൊല്ലം സെക്ടറിലാണ് ഇപ്പോൾ ഖനനം നടത്തുക. കടൽ മണൽ ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ, ഇതിനെതിരായ ചെറുത്തുനിൽപ്പിന്റെ ഭാവി, കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങളിൽ സ്വീകരിക്കുന്ന നയമില്ലായ്മയുടെ പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് മുൻ ചീഫ് സയന്റിസ്റ്റും (Former Scientist G -Chief Scientist-, Group Head, National Centre for Earth Science Studies -NCESS), KUFOS മുൻ ഡീനുമായ ഡോ. കെ.വി തോമസ് സംസാരിക്കുന്നു.
