# ക്രിക്കറ്റിനെ പണമരമാക്കിയ ഐ പി എൽ | ദിലീപ് പ്രേമചന്ദ്രൻ/കമൽറാം സജീവ്

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published March 23, 2025 · Duration 21:24

- **Listen on Podistic:** https://podistic.com/episode/id-10666030
- **Audio:** https://anchor.fm/s/fd484df8/podcast/play/100217004/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-2-22%2Fca969ca4-a4e6-7c4b-abc0-8de7b4d47ee4.mp3 (audio/mpeg)

## About this episode

തുടക്കത്തിൽ വേണ്ടേവേണ്ടെന്നു പറഞ്ഞ, ഇന്ന് ഇതാണ് ക്രിക്കറ്റ് എന്ന് എല്ലാ രാജ്യങ്ങളെക്കൊണ്ടും പറയിപ്പിച്ച വിജയത്തിൻ്റെ കഥയാണ് ഐ.പി.എല്ലിൻ്റേത്.

ലോകത്തിലെ ഏറ്റവും സമ്പന്നവും ജനകീയവുമായ ക്രിക്കറ്റ് ലീഗ്. 18-ാം സീസണിലേക്കുകടക്കുന്ന ടൂർണമെൻ്റിൻ്റെ ഇപ്പോഴത്തെ ഇവാലുവേഷൻ സ്പോർട്സ് ഇൻഡസ്ട്രിയെ തന്നെ അൽഭുതപ്പെടുത്തുന്നതാണ്. 18 വർഷങ്ങൾക്കുമുമ്പ് ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള ടി-ട്വൻ്റി ലീഗ് എന്ന ആശയം ലളിത് മോഡി മുന്നോട്ടു വെക്കുമ്പോൾ ബി സി സി ഐ കഠിനമായി എതിർക്കുകയായിരുന്നു. ഐ പി എല്ലിൻ്റെ സമ്പദ് ശാസ്ത്രം, യൂണിവേഴ്സൽ അഡാപ്റ്റിബിലിറ്റി, ടെസ്റ്റിനെയും ഏകദിനത്തെയും കളി ശൈലികളിൽ പോലും നിയന്ത്രിക്കാനുള്ള സ്വാധീനശക്തി, ഇമ്പാക്റ്റ് പ്ലെയർ റൂളിൻ്റെ പ്രസക്തി, ഈ സീസണിൽ പുതുതായി അവതരിപ്പിക്കപ്പെടുന്ന ഹോക്ക് ഐ റിവിഷൻ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനും വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്ററുമായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള സംഭാഷണത്തിൽ.
