# തൊഴിലുറപ്പ് തകർക്കുന്ന പുതിയ നിയമത്തിന്റെ ലക്ഷ്യം കേരളം കൂടിയാണ്

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published December 18, 2025 · Duration 21:43

- **Listen on Podistic:** https://podistic.com/episode/id-10665761
- **Audio:** https://anchor.fm/s/fd484df8/podcast/play/112776357/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-11-17%2F34ff0464-4208-fe87-b4bb-d1fe21c4b997.mp3 (audio/mpeg)

## About this episode

**കോ**ടിക്കണക്കിന് ഇന്ത്യൻ ഗ്രാമീണർക്ക് തൊഴിൽ ഉറപ്പുനൽകിയിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽനിന്ന് ഗാന്ധിയെ വെട്ടിമാറ്റി VB- G RAM - G ആയി അവതരിപ്പി ക്കുമ്പോൾ, പേരിൽ മാത്രമല്ല മാറ്റം. തൊഴിലാളികളെ പുറത്താക്കിയും സംസ്ഥാനങ്ങളുടെ അധികാരം കവർന്നും യൂണിയൻ സർക്കാരിന്റെ സമ്പൂർണ ആധിപത്യം നടപ്പാക്കിയും ഈ പദ്ധതി അട്ടിമറിക്കാൻ വർഷങ്ങളായി തുടരുന്ന ഗൂഢനീക്കത്തിന്റെ പരിസമാപ്തിയാണ് ഇപ്പോൾ ലോക്സഭയിൽ അവതരിപ്പിച്ച ബിൽ. ഇന്ത്യൻ ഗ്രാമീണ തൊഴിൽ മേഖലയിൽ ഈ നീക്കം എന്ത് പ്രത്യാഘാതങ്ങളാണുണ്ടാക്കാൻ പോകുന്നത്?EDITORS ASSEMBLY: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.
