# ഉമേഷിനെ ഡിസ്മിസ് ചെയ്തു, അയാളുടെ ചോദ്യങ്ങളെ സർക്കാർ എന്തു ചെയ്യും?

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published December 29, 2025 · Duration 56:29

- **Listen on Podistic:** https://podistic.com/episode/id-10665750
- **Audio:** https://anchor.fm/s/fd484df8/podcast/play/113192636/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-11-28%2F1f163134-588e-ec4a-1936-2591345becad.mp3 (audio/mpeg)

## About this episode

**സീ**നിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽനിന്ന് സർക്കാർ പിരിച്ചുവിട്ടു. 22 വർഷത്തെ പൊലീസ് ജീവിതം അവസാനിക്കുമ്പോൾ ഉമേഷിന്, തന്റെ സർവീസ് ജീവിതത്തെക്കുറിച്ചും ആ ജീവിതത്തിലുടനീളം നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും സംസാരിക്കാൻ ഏറെയുണ്ട്. കേരള പൊലീസിൽ അരങ്ങേറുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും നീതിനിഷേധങ്ങളെക്കുറിച്ചും മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൊലീസുകാരൻ അഭിമുഖീകരിക്കുന്ന സംഘർഷങ്ങളെക്കുറിച്ചു കൂടിയാണ്, മനില സി. മോഹനുമായുള്ള ഈ അഭിമുഖത്തിൽ അദ്ദേഹം സംസാരിക്കുന്നത്.
